നാളെ തിയറ്ററിലെത്തുന്ന നസ്ലിൻ ചിത്രം മോളിവുഡ് ടൈംസിനെക്കുറിച്ച് സംവിധായകൻ അഭിനവ് സുന്ദർ. ചിത്രത്തിന്റെ ട്രെയിലർ ഇറക്കാതെയാണ് സിനിമ റിലീസ് ചെയ്യുന്നത്.
സിനിമയെക്കുറിച്ചു കൂടുതൽ അറിയാതെ സിനിമ കാണണമെന്നും അഭിനവ് പറയുന്നു. സാധ്യമാകുമെങ്കില്‍ ടീസറും കാണരുതെന്നും അഭിനവ് എക്സിൽ കുറിച്ചു.
‘റിലീസ് തിയതി അടുത്തിട്ടും ട്രെയിലർ ഇല്ലേ’ എന്ന ചോദ്യത്തിനാണ് സംവിധായകൻ മറുപടി നൽകിയത്. പ്രിറിലീസ് ട്രെയിലർ ഉണ്ടെങ്കിൽ ചിത്രം കൂടുതൽ പേരിലേക്ക് എത്തുമെന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഒന്നും പ്ലാൻ ചെയ്തില്ലെന്നുമുള്ള ഒരു പോസ്റ്റിനുള്ള മറുപടിയായിരുന്നു അഭിനവ് സുന്ദർ നൽകിയത്.